Wednesday, April 2, 2008

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴിക്കല്ല് മൂടി

ദാരികനുമായി കാളി യുദ്ധം തുടങ്ങുന്നതിനെയാണ് കോഴിക്കല്ലുമൂടല്‍ ചടങ്ങ് സൂചിപ്പിക്കുന്നതെന്നാണ് വിശ്വാസം .
പരമ്പരാഗത അവകാശികളായ കൊടുങ്ങള്‍ല്ലൂര്‍ ഭഗവതിവീട്ടുകാരും വടക്കന്‍ കേരളത്തില്‍നിന്നെത്തിയ തച്ചോളി തറവാട്ടുകാരും ചേര്‍ന്നാണ് കോഴിക്കല്ലുമൂടല്‍ ചടങ്ങ് നിറവേറ്റിയത് .
ക്ഷേത്രത്തിലെ വടക്കേ നടയിലെ പ്രധാന ദീപ സ്തംഭത്തിന് താഴെ വൃത്താകൃതിയിലുള്ള രണ്ട് കല്ലുകള്‍ കുഴിയിട്ട് മൂടി അതിന് സമീപം മണല്‍ത്തിട്ടയുണ്ടാക്കി ചെമ്പട്ട് വിരിച്ചു.
അവകാശികളായ ഭഗവതി വീട്ടുകാരാണ് ചെമ്പട്ടുവിരിച്ചത് .തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ എന്ന് മൂന്നുവട്ടം ഭഗവതി വീട്ടുകാര്‍ വിളിച്ചു ചോദിച്ചു. ഈ സമയം തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ട് എന്ന അറിയിപ്പ് തച്ചോളി തറവാട്ടിലെ പതിനിധി പറയുകയും പൂവന്‍ കോഴിയെ സമര്‍പ്പിക്കുകയും ചെയ്തു.
ഇതോടെ ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ കോണില്‍ വേണാട് രാജ്യത്തിന്റെ കൊടികള്‍ ഉയര്‍ന്നുപൊങ്ങി .വേണാടു രാജ്യവും കൊടുങ്ങല്ലൂര്‍ ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത് .
ചടങ്ങ് പൂര്‍ത്തിയായതോടെ ഭക്തര്‍ വടക്കേ നടയില്‍ ദേവീസ്തുതികള്‍ ആലപ്പിച്ചു.

Sunday, March 9, 2008

ചേരമാന്‍ ജൂമാ മസ്‌ജിദ് ചരിത്ര മ്യൂസിയം നിര്‍മ്മാണം പൂര്‍ത്തിയാകുന്നു.

കൊടുങ്ങല്ലൂര്‍ ; ഏഷ്യയിലെ ആദ്യത്തെ മുസ്ലീം ആരാധനാലയമായ ചേരമാന്‍ ജൂമാ മസ്ജിദിന്റെ പൌരാണിക പ്രൌഡിയും ഗാംഭീര്യവും വളര്‍ച്ചയുമോതുന്ന ചരിത്ര മ്യൂസിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. അടുത്ത മാസം അവസാനത്തോടെ മുഖ്യമന്ത്രി മ്യൂസിയം നാടിന് സമര്‍പ്പിക്കും. ചേരമാന്‍ ജൂമാ മസ്ജിദിന്റെ അങ്കണത്തോട് ചേര്‍ന്നാണ് ചരിത്ര മ്യുസിയം ഉയരുന്നത് .
വിനോദ സഞ്ചാര വകുപ്പിന്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി60 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കൊടുങ്ങല്ലൂരിന് തിലകക്കുറിയായി മാറുന്ന ഈ ഇരുനില കെട്ടിടം ഒരുക്കുന്നത്

കിരാലൂര്‍ ഗ്രാമത്തില്‍ ശിലായുഗത്തിലെ തൊപ്പിക്കല്ലുകള്‍ കണ്ടെത്തി!!!

വേലൂര്‍: കിരാലൂര്‍ ഗ്രാമത്തില്‍ ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാ ശിലായുഗത്തിലെ ശവശരീരങ്ങളുമായി ബന്ധ്പ്പെട്ട തൊപ്പിക്കല്ലുകളാണ് ഇവിവിടെയുള്ളത് . കിരാലൂരില്‍ വേലൂര്‍ , ചുങ്കം , മുണ്ടൂര്‍ റോഡരുകില്‍ കിരാലൂര്‍ താമത്തിരുത്തി പുഷ്പചക്രം വരെയുള്ള 100 ഏക്കറോളം വരുന്ന കശുമാവിന്‍ തോട്ടത്തിനു മദ്ധ്യഭാഗത്തായിട്ടാണ് പലയിയിടങ്ങളിലായി മൂന്ന് തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയത് . മൂന്നും മണ്ണില്‍ പൂണ്ടുകിടക്കുന്ന നിലയിലാണ്. മനുഷ്യനിര്‍മ്മിതമായ പലകപോലെയുള്ള തൊപ്പിക്കല്ലിന് 13 അടി നീളവും 9 അടി വീതിയുമുണ്ട് . കോപ്പ കമഴ്‌ത്തിവെച്ചര്‍തുപോലെയാണ് മറ്റ് രണ്ട് തൊപ്പിക്കല്ലുകളും !വേലൂര്‍ ഗവ. ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്ക്കുളിലെ അദ്ധ്യാപകനായ കിരാലൂര്‍ മാടമ്പ് മനയില്‍ സൂര്യ ശര്‍മ്മനും ചരിത്രം അദ്ധ്യാപകനുമായ സി.ആര്‍ വര്‍ഗ്ഗീസുമാണ് ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി ഇവയുടെ സാനിദ്ധ്യം പുറത്തറിയിച്ചത് . വേലൂര്‍ ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്ക്കുളിലെ അദ്ധ്യാപകനായ ജോണ്‍ ജോഫി തയ്യാറാക്കിയ വേലൂരിലെ ഇന്നലെകള്‍ എന്ന പുസ്തകത്തിലേക്കാവശ്യമായ വിവരങ്ങള്‍ സമാഹരിച്ചെടുക്കുന്നതിനിടയിലാ‍ണ് ലഭിച്ചത് . തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ തൃശൂര്‍ കേന്ദ്രത്തില്‍ നിന്നും പുരാവസ്തു ഗവേഷമനായ കുമരന്റെ നേതൃത്വത്തില്‍ ഇവ പരിശോധിച്ചു.കൂടുതല്‍ പര്യവേഷണത്തിനായി പുരാവസ്തു ഗവേഷക സംഘം ഏറെ താമസിയാതെ ഇവിടെ എത്തുമെന്ന് അറിയിച്ചു.കിരാലൂര്‍ ഗ്രാമത്തില്‍ നേരത്ത ഒട്ടേറെ നന്നങ്ങാടികള്‍ കണ്ടെത്തിയിരുന്നു.
കേരള ചരിത്രം ആരംഭിക്കുന്നതുതന്നെ മഹാശിലായുഗത്തോടെയാണ് .മരിച്ചുപോയ കുടുംബത്തലവന്‍‌മാരുടേയോ ഭൌതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത ശവകുടീരങ്ങളാണ് ഇവ .ചിറമനേങ്ങാട് , കുടകല്ല് പറമ്പ് ,അരിയന്നൂര്‍ ,പോര്‍ക്കുളം എന്നിവടങ്ങളില്‍ ഇവ വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെത്തിയിരുന്നു