Sunday, March 9, 2008

കിരാലൂര്‍ ഗ്രാമത്തില്‍ ശിലായുഗത്തിലെ തൊപ്പിക്കല്ലുകള്‍ കണ്ടെത്തി!!!

വേലൂര്‍: കിരാലൂര്‍ ഗ്രാമത്തില്‍ ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മഹാ ശിലായുഗത്തിലെ ശവശരീരങ്ങളുമായി ബന്ധ്പ്പെട്ട തൊപ്പിക്കല്ലുകളാണ് ഇവിവിടെയുള്ളത് . കിരാലൂരില്‍ വേലൂര്‍ , ചുങ്കം , മുണ്ടൂര്‍ റോഡരുകില്‍ കിരാലൂര്‍ താമത്തിരുത്തി പുഷ്പചക്രം വരെയുള്ള 100 ഏക്കറോളം വരുന്ന കശുമാവിന്‍ തോട്ടത്തിനു മദ്ധ്യഭാഗത്തായിട്ടാണ് പലയിയിടങ്ങളിലായി മൂന്ന് തൊപ്പിക്കല്ലുകള്‍ കണ്ടെത്തിയത് . മൂന്നും മണ്ണില്‍ പൂണ്ടുകിടക്കുന്ന നിലയിലാണ്. മനുഷ്യനിര്‍മ്മിതമായ പലകപോലെയുള്ള തൊപ്പിക്കല്ലിന് 13 അടി നീളവും 9 അടി വീതിയുമുണ്ട് . കോപ്പ കമഴ്‌ത്തിവെച്ചര്‍തുപോലെയാണ് മറ്റ് രണ്ട് തൊപ്പിക്കല്ലുകളും !വേലൂര്‍ ഗവ. ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്ക്കുളിലെ അദ്ധ്യാപകനായ കിരാലൂര്‍ മാടമ്പ് മനയില്‍ സൂര്യ ശര്‍മ്മനും ചരിത്രം അദ്ധ്യാപകനുമായ സി.ആര്‍ വര്‍ഗ്ഗീസുമാണ് ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി ഇവയുടെ സാനിദ്ധ്യം പുറത്തറിയിച്ചത് . വേലൂര്‍ ആര്‍ എസ് ആര്‍ വി ഹയര്‍ സെക്കന്‍ഡറി സ്ക്കുളിലെ അദ്ധ്യാപകനായ ജോണ്‍ ജോഫി തയ്യാറാക്കിയ വേലൂരിലെ ഇന്നലെകള്‍ എന്ന പുസ്തകത്തിലേക്കാവശ്യമായ വിവരങ്ങള്‍ സമാഹരിച്ചെടുക്കുന്നതിനിടയിലാ‍ണ് ലഭിച്ചത് . തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ തൃശൂര്‍ കേന്ദ്രത്തില്‍ നിന്നും പുരാവസ്തു ഗവേഷമനായ കുമരന്റെ നേതൃത്വത്തില്‍ ഇവ പരിശോധിച്ചു.കൂടുതല്‍ പര്യവേഷണത്തിനായി പുരാവസ്തു ഗവേഷക സംഘം ഏറെ താമസിയാതെ ഇവിടെ എത്തുമെന്ന് അറിയിച്ചു.കിരാലൂര്‍ ഗ്രാമത്തില്‍ നേരത്ത ഒട്ടേറെ നന്നങ്ങാടികള്‍ കണ്ടെത്തിയിരുന്നു.
കേരള ചരിത്രം ആരംഭിക്കുന്നതുതന്നെ മഹാശിലായുഗത്തോടെയാണ് .മരിച്ചുപോയ കുടുംബത്തലവന്‍‌മാരുടേയോ ഭൌതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്ത ശവകുടീരങ്ങളാണ് ഇവ .ചിറമനേങ്ങാട് , കുടകല്ല് പറമ്പ് ,അരിയന്നൂര്‍ ,പോര്‍ക്കുളം എന്നിവടങ്ങളില്‍ ഇവ വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെത്തിയിരുന്നു

1 comment:

sasi said...

dear sunil
if you add more history news it will be very useful